ഗ്ലാമറസ് ആവാന്‍ ഞാനില്ല, ഒരുകോടി രൂപയുടെ പരസ്യത്തില്‍ അവസരം നിരസിച്ച് സായ് പല്ലവി

രു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ സായ് പല്ലവിയെ തേടിയെത്തിയിരിക്കുന്നത്. പക്ഷേ താരം ഈ ഓഫര്‍ നിരസിച്ചിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താല്‍പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിന് വേണ്ടിയായിരുന്നു താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ടെന്നും പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

നേരത്തെ 2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവെച്ചിരുന്നതും വാര്‍ത്തയായിരുന്നു.

Top