വിജയ് ദേവരകൊണ്ട ചിത്രത്തില്‍ നിന്ന് സായ് പല്ലവി പിന്മാറാന്‍ കാരണം ഇതാണ്…

വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒന്നിച്ചെത്തുന്ന ആക്ഷന്‍ പ്രണയ ചിത്രം ‘ഡിയര്‍ കോമറേഡ്’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. രാശ്മികയ്ക്ക് പകരം നായികയായി തീരുമാനിച്ചിരുന്നത് സായി പല്ലവിയെയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നാണ് വിവരം. ചിത്രത്തില്‍ നായകനുമായി അടുത്തിടപഴകുന്ന രംഗങ്ങളില്‍ അഭിനയിക്കാനും വിസമ്മതിച്ച് സായി പല്ലവി ഈ ഓഫര്‍ നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്‍പ് രണ്ട് കോടി വാഗ്ദാനം ചെയ്തിട്ടും ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനില്ല എന്ന താരത്തിന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top