നാഗചൈതന്യ ചിത്രത്തില്‍ നായികയാകാന്‍ സായ് പല്ലവി

സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍.നാഗചൈതന്യയ്‌ക്കൊപ്പം വീണ്ടും സിനിമ ചെയ്യുന്നതില്‍ സന്തോഷമെന്ന് സായ് പല്ലവി എക്‌സില്‍ കുറിച്ചു. ലവ് സ്റ്റോറി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചന്ദൂ മൊണ്ടേടിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസുവാണ് നിര്‍മാണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കും.NC23 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.

Top