sai pallavi stumps film makers set conditions

sai pallavi

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തെന്നിന്ത്യമുഴുവന്‍ തരംഗമായ നടിയാണ് സായി പല്ലവി. എംബിബിഎസ് പൂര്‍ത്തിയാക്കിയ നടി ജോലിക്കൊപ്പം സിനിമയും കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്.

എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ സായി പറയുന്ന ചില നിബന്ധനകള്‍ കാരണം സംവിധായകരും നിര്‍മാതാക്കളും പുലിവാല് പിടിച്ച അവസ്ഥയിലാണ്.

സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്താനത്തിന്റെ നായികയായി സായി പല്ലവിയെ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം ഉണ്ടായിട്ടില്ല.

എന്നാല്‍ സിനിമയില്‍ കരാര്‍ ഒപ്പിടുന്നതിനു മുമ്പുള്ള നടിയുടെ ചില നിബന്ധനകള്‍ അണിയറപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഗ്ലാമര്‍ വേഷങ്ങളുള്ള രംഗങ്ങള്‍ ഒന്നും പാടില്ല, ദ്വയാര്‍ഥ പ്രയോഗമുള്ള ഡയലോഗുകളും ഒഴിവാക്കണം. മാത്രമല്ല ഷൂട്ടിങ് ഷെഡ്യൂള്‍ മുന്‍കൂട്ടി അറിയിക്കുകയും വേണം.ഇതൊക്കെയാണ് സായിയുടെ നിബന്ധനകള്‍.

Top