sai pallavi sisiter new short film

രൊറ്റ സിനിമകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് സായ് പല്ലവി. പ്രേമത്തിലൂടെ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവനും സായ് പല്ലവിക്ക് ആരധകരായി.

സായി പല്ലവിയെന്ന പേര് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സാരി അണിഞ്ഞ് മുടി അഴിച്ചിട്ട മലര്‍ എന്ന തനിനാടന്‍ സുന്ദരിയെ ആണ്.

ഇപ്പോഴിതാ സായി പല്ലവിയുടെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി അഭിനയരംഗത്തേക്ക്. താരത്തിന്റെ അനിയത്തി പൂജ കണ്ണനാണ് അഭിനയ രംഗത്ത് ഇപ്പോള്‍ ചുവട് വച്ചിരിക്കുന്നത്.

ഹ്രസ്വചിത്രത്തിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. ‘കാര’ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. അജിത് ആണ് സംവിധാനം. സായി പല്ലവിയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.

Top