സായ് പല്ലവിയുടെ ‘ലവ് സ്റ്റോറി’; ലിറിക്കല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലയാളികളുടെ പ്രിയതാരം സായ് പല്ലവിയും നാഗചൈതന്യയും ഒരുമിക്കുന്ന ‘ലവ് സ്റ്റോറി’യിലെ ലിറിക്കല്‍ വീഡിയോ സൂപ്പര്‍ ഹിറ്റ്. പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഒരു കോടി പേരാണ് ഗാനം കണ്ടത്. ടോളിവുഡ് ചരിത്രത്തില്‍ ഏറ്റവും വേഗം ഒരു കോടി കാഴ്ചക്കാരെ നേടുന്ന ഗാനമായി ഇതു മാറി. ഫെബ്രുവരി 28നാണ് സരംഗ ദരിയ യൂ ട്യൂബില്‍ റിലീസ് ചെയ്തത്. പവന്‍ സിഎച്ച് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മംഗ്ലിയാണ്. സുദ്ദല അശോക് തേജയാണ് ഗാനരചയിതാവ്.

ചുരുങ്ങിയ കാലയളവില്‍ നൂറു ദശലക്ഷം കാഴ്ചക്കാരെ നേടിയ മൂന്ന് ഗാനങ്ങളുടെ പട്ടികയിലാണ് സരംഗ ദരിയ ഇടംപിടിച്ചത്. ധനുഷ്-സായ് പല്ലവി ജോഡിയുടെ റൗഡി ബേബി, അല്ലു അര്‍ജുന്‍-പൂജ ഹെഗ്ഡെ ജോഡിയുടെ ബട്ട ബൊമ്മ എന്നിവയാണ് മറ്റു രണ്ടു ഗാനങ്ങള്‍.

പത്തു കോടിയിലെത്താന്‍ റൗഡി ബേബിക്ക് 18 ദിവസവും ബട്ട ബൊമ്മയ്ക്ക് 38 ദിവസവും വേണ്ടി വന്നു. ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്റെ സംവിധായകന്‍. റാവു രമേഷ്, പൊസാനി കൃഷ്ണ മുരളി, രാജീവ് കണകാല, ദേവയാനി, ഈശ്വരി റാവു തുടങ്ങിയവരും പ്രധാന റോളിലെത്തുന്നു. ചിത്രം ഏപ്രില്‍ 16ന് തിയേറ്ററുകളിലെത്തും.

 

Top