സായ് പല്ലവി നായികയാവുന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്‌

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവി നായികയാകുന്ന തമിഴ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

‘കരു’ എന്നു പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയാണ്. കരു എന്നാല്‍ പിറക്കാത്ത കുഞ്ഞ് എന്നാണ് അര്‍ഥം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹൊറര്‍ ചിത്രമാണിത്.

നാഗ ശൗര്യയാണ് ചിത്രത്തിലെ നായകന്‍. വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

മലയാള ചിത്രം ചാര്‍ലിയുടെ തമിഴ് റീമേക്കിലാണ് സായ് പല്ലവി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാധവനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്

Top