‘ഫിദ’യ്ക്കു ശേഷം വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി സായി പല്ലവി

sai pallavi

പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവി തെലുങ്കിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.ഫിദ എന്ന സിനിമയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച സായി പല്ലവി അടുത്ത തെലുങ്ക് ചിത്രത്തിലും കരാര്‍ ഒപ്പിടുവാന്‍ ഒരുങ്ങുകയാണ്.

ഹനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് തമിഴ് നടന്‍ ഷര്‍വാനന്ദാണ് നായകനായി എത്തുന്നത്.സായി പല്ലവി സിനിമയുടെ തിരക്കഥ കേട്ടുവെന്നും അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ടെന്നും സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ ആരംഭിക്കും. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. വില്ലന്‍ കഥാപാത്രം ഉണ്ടാവില്ലെന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.

Top