സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തിന് സിംപിള്‍ ലുക്കില്‍ സായ് പല്ലവി

ഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തിന് സിംപിള്‍ ലുക്കില്‍ സായ് പല്ലവി. മഞ്ഞയും ക്രീമും നിറങ്ങള്‍ കൂടിച്ചേരുന്ന സാരിയില്‍ സുന്ദരിയായാണ് താരം എത്തിയത്. സഹോദരിയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം നൃത്തം ചെയ്യുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു പൂജയും വിനീതും തമ്മിലുള്ള വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏറെക്കാലമായി പൂജയുടെ സുഹൃത്താണ് വിനീത്. വിവാഹനിശ്ചയത്തിന് മുമ്പ് വിനീതുമായുള്ള പ്രണയം പൂജ പരസ്യമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നീണ്ട കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്താണ് പൂജ പ്രണയം തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പൂജ പങ്കുവെച്ചിട്ടുണ്ട്. ‘ഒരു വലിയ കുടുംബം, നിറഞ്ഞ ഹൃദയങ്ങള്‍, എന്റെ ഹൃദയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര സ്നേഹം’ എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

സില്‍വര്‍ നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് പൂജ ചടങ്ങില്‍ ധരിച്ചത്. സാരിക്ക് യോജിക്കുന്ന സെറ്റ് വളകളും ഒരു ചെറിയ മാലയും നെറ്റിച്ചുട്ടിയുമാണ് ആഭരണം. തലയില്‍ മുല്ലപ്പൂ ചൂടിയിരുന്നു. സില്‍വര്‍ നിറത്തിലുള്ള മുണ്ടും പൈജാമയുമായിരുന്നു വരന്റെ വേഷം. 2021ല്‍ പുറത്തിറങ്ങിയ ചിത്തിര സെവാനം എന്ന ചിത്രത്തിലൂടെയാണ് പൂജ കണ്ണന്‍ സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് പൂജ അഭിനയിച്ചത്. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിനുമുമ്പ് ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലും പൂജ അഭിനയിച്ചിരുന്നു.

Top