കുടുംബത്തിനൊപ്പം അവധി ആസ്വദിച്ച് സായി പല്ലവി; വൈറലായി ചിത്രങ്ങള്‍

സിനിമാ ഷൂട്ടിങുകള്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി സായി പല്ലവി. ഇപ്പോഴിതാ ബന്ധുക്കള്‍ക്കൊപ്പം നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കുകയാണ് താരം.

സായിയുടെ സഹോദരി പൂജയെയും ചിത്രങ്ങളില്‍ കാണാം. ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും എല്ലാവരെയും മിസ് ചെയ്യുന്നുെവന്നും ചിത്രങ്ങള്‍ പങ്കുവച്ച ശേഷം താരം കുറിച്ചു.അതേസമയം, സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീണ്ടു പോവുകയാണ്.

റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പര്‍വം എന്ന ചിത്രത്തിന്റെ റിലീസും നേരത്തെ മാറ്റിവച്ചിരുന്നു. നാനി നായകനാകുന്ന ശ്യാം സിംഹ റോയ് ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

 

Top