ചടുല നൃത്തച്ചുവടുമായി സായി പല്ലവി: വീഡിയോ ഏറ്റെടുത്ത് ആരാധകർ

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് സായിപല്ലവി. ഇപ്പോൾ തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് താരം. ഡോക്ടർ ആയ സായി പല്ലവി അഭിനേത്രി എന്നതിന് പുറമേ മികച്ചൊരു ഡാൻസർ കൂടിയാണ്.

പഠന ആവശ്യത്തിനായി അഭിനയരംഗത്ത് ഇടവേള എടുത്തെങ്കിലും നിലവിൽ തെന്നിന്ത്യയിലെ നിറസാന്നിധ്യമാണ് താരം. എന്നാൽ, മനോഹരമായ ക്ലാസിക്കൽ ചെയ്താണ് താരം ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

താരത്തിന്റെ ഓരോ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകർ. അതുകൊണ്ടുതന്നെ സായി പല്ലവിയുടെ ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരുപാടു പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

Top