Sai Pallavi as Karthi’s heroine

പ്രേമം എന്ന മലയാള സിനിമയിലൂടെ പ്രേക്ഷക മനം കവര്‍ന്ന തമിഴ് സൂപ്പര്‍ നടന്‍ കാര്‍ത്തിയുടെ നായികയായി സായി പല്ലവി എത്തുന്നു. തമിഴ് സിനിമാ രംഗത്ത സൂപ്പര്‍ സംവിധായകരില്‍ ഒരാളായ മണിരത്‌നമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.

ചിത്രത്തിനു വേണ്ടി സായി പല്ലവി അടുത്തിടെ ഓഡിഷന് എത്തിയിരുന്നു. ഓഡിഷനില്‍ സായിയുടെ പ്രകടനം കണ്ട മണിരത്‌നം തൃപ്തനാണെന്നാണ് റിപ്പോര്‍ട്ട്. സായിയെ നായികയാക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാവുമെന്ന് നടിയുടെ അമ്മ പറഞ്ഞു. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത് തന്നെ ഭാഗ്യമാണെന്നും അവര്‍ പ്രതികരിച്ചു.

ചിത്രത്തിലെ നായികാ കഥാപാത്രം അവതരിപ്പിക്കുന്നതിന് സായിയെ പോലൊരു നടിയെയാണ് തിരഞ്ഞതെന്ന് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന മലയാള സിനിമയിലാണ് സായി പല്ലവി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തില്‍ ദുല്‍ക്കറിന്റെ ഭാര്യാ വേഷമാണ് സായിക്ക്.

Top