സായ് പല്ലവിയും റാണ ദഗുബതിയും ഒന്നിക്കുന്ന ‘വിരാടപര്‍വം’ ടീസര്‍ പുറത്ത്

സായ് പല്ലവിയും റാണ ദഗുബതിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘വിരാട പര്‍വം’ തെലുങ്ക് ചിത്രത്തിന്റെ
ടീസര്‍ പുറത്ത്. 90കള്‍ കഥാപശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നക്‌സലേറ്റുകളുടെ ജീവിതമാണ് പറയുന്നത്. തെലങ്കാനയിലെ നക്‌സലേറ്റായ സഖാവ് രാവണ്ണ എന്ന ഡോ. രവി ശങ്കറിനെ റാണ  ദഗുബതി ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

രാവണ്ണയുടെ കവിതകള്‍ വായിച്ച് അദ്ദേഹവുമായി പ്രണയത്തിലാകുന്ന സായ് പല്ലവിയുടെ കഥാപാത്രം അദ്ദേഹത്തെ തേടിച്ചെല്ലുന്നതാണ് സിനിമയുടെ ഇതിവൃത്തം. നന്ദിത ദാസ്, പ്രിയാമണി, നിവേദ പെതുരാജ്, നവീന്‍ ചന്ദ്ര എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഏപ്രില്‍ 30ന് ചിത്രം റിലീസ് ചെയ്യും.

Top