ഞാന്‍ നല്ല നടിയല്ല മെഡിസിനിലേക്ക് തിരികെ പോകുവാണ്; പൊട്ടിക്കരഞ്ഞ് സായി പല്ലവി

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരസുന്ദരിയാണ് സായിപല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ തന്റെ സിനിമാഭിനയത്തെക്കുറിച്ച് വെളിപ്പടുത്തിയിരിക്കുന്ന ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍.ജി.കെ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍ രാകുല്‍ പ്രീത്താണ് ചിത്രത്തിലെ മറ്റൊരു നായിക. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ ഒരു അനുഭവമാണ് സായി വെളിപ്പെടുത്തിയത്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവത്തെതുടര്‍ന്ന് താന്‍ പൊട്ടിക്കരഞ്ഞതായി സായി പല്ലവി പറഞ്ഞു. ഇതേതുടര്‍ന്ന് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക വരെ ചെയ്യേണ്ടി വന്നു. സംഭവത്തെ കുറിച്ച് സായി പല്ലവി പറയുന്നത് ഇങ്ങനെ,

‘ഒരു സീന്‍ ചിത്രീകരിക്കുന്നതിനിടെ എന്റെ അഭിനയം സെല്‍വരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ഷൂട്ടിംഗ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു, ഞാന്‍ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാന്‍ നല്ല നടിയല്ല. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി”.

എന്നാല്‍ അനവധി ടേക്കുകള്‍ എടുക്കേണ്ടി വന്നതിനെ കുറിച്ചുള്ള സൂര്യയുടെ അനുഭവം കേട്ടതോടെ സായി പല്ലവിയ്ക്ക് ആശ്വാസമായി. തന്റെ പ്രകടനവും സെല്‍വരാഘവന് ഇഷ്ടപ്പെട്ടില്ലെന്നും റീടേക്കുകള്‍ എടുക്കേണ്ടി വന്നെന്നും സൂര്യയും പറഞ്ഞു. സൂര്യ പറഞ്ഞത് കേട്ടതോടെയാണ് എനിക്ക് അല്പം ആശ്വാസമായി” സായി പല്ലവി പറഞ്ഞു. പ്രേമത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പല്ലവി പറഞ്ഞു. അതേസമയം, തന്നെ വിളിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും താരം പറഞ്ഞു.

Top