സഹോയിലെ അരുണ്‍ വിജയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സാഹോയുടെ രണ്ടാം ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ വിജയുടെ ക്യാരക്റ്റര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

സഹോയുടെ ഇതുവരെ പുറത്തുവന്ന രണ്ട് പോസ്റ്ററുകള്‍ക്കും വന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. പ്രഭാസിന്റെയും ശ്രദ്ധാ കപൂറിന്റെയും ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആഗസ്റ്റ് 30നാണ് സാഹോ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. സുജിത്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം 300 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാള നടന്‍ ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ, ടിനു ആനന്ദ്, വെനില കിഷോര്‍ തുടങ്ങിയവരും സഹോയില്‍ അണിനിരക്കുന്നുണ്ട്. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ആര്‍ മഥി ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Top