തിയറ്ററുകളെ ഇളക്കി മറിച്ച് സാഹോ; റെക്കോഡ് കളക്ഷന്‍, 200 കോടി ക്ലബിലെത്തി

പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി സുജിത് സംവിധാനം ചെയ്ത സാഹോ തിയറ്ററുകളില്‍ ചരിത്ര വിജയം നേടി മുന്നേറുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്നും റെക്കോഡ് കളക്ഷനാണ് ചിത്രം നേടിയത്. ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

മൂന്ന് ഭാഷകളില്‍ എത്തിയ ചിത്രമാണ് സാഹോ. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്. ‘ബാഹുബലി 2: ദി കണ്‍ക്ലൂഷന്’ ശേഷമെത്തിയ പ്രഭാസ് ചിത്രം ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലുമായി വെള്ളിയാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 50 കോടിയാണ്. വരും ദിവസങ്ങളില്‍ സാഹോയുടെ കുതിപ്പ് ഇനിയും ഉയരുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ശ്രദ്ധ കപൂര്‍, ലാല്‍, നിതിന്‍ നീല്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജിബ്രാനാണ്.

പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പുറത്തുവിട്ട കണക്ക് പ്രകാരം ‘സാഹോ’യുടെ ഹിന്ദി പതിപ്പ് റിലീസ് ദിനമായ വെള്ളിയാഴ്ച നേടിയത് 24.40 കോടിയാണ്

Top