പ്രഭാസ് ചിത്രം ‘സഹോ’യുടെ രണ്ട് മാസത്തെ ഷെഡ്യൂള്‍ അബുദാബിയില്‍

prabas

പ്രഭാസിനെ മുഖ്യകഥാപാത്രമാക്കി സുജീത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് സഹോ. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരിക്കുന്നത് അബുദാബിയിലാണ്. മറ്റൊരു ഷെഡ്യൂള്‍ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ആരംഭിക്കുന്നത്. സഹോയുടെ ആക്ഷന്‍ രംഗങ്ങള്‍ക്കായി പ്രഭാസ് മറ്റെല്ലാ ചിത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

ദുബായ് ഷെഡ്യൂള്‍ ഫെബ്രുവരി 2018ലായിരിക്കും ആരംഭിക്കുക. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ചെറിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ 2019 മാര്‍ച്ചോടു കൂടി പുറത്തുവിടും.

Top