സാല്‍വെ വര്‍ക്ക് സീവെ എത്യോപ്യയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

എത്യോപ്യ: രാജ്യത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി സാല്‍വെ വര്‍ക്ക് സീവെയെ എത്യോപ്യന്‍ പാര്‍ലമെന്റിന്റെ അംഗങ്ങള്‍ തെരഞ്ഞെടുത്തു. എത്യോപ്യയിലെ സമാധാനത്തിനും തുല്യലിംഗനീതിക്കുമാകും തന്റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് സാലെ വര്‍ക്ക് പറഞ്ഞു.

മുന്‍ യുഎന്‍ ഉദ്യോഗസ്ഥയായിരുന്നു സാല്‍വെ വര്‍ക്ക് സീവെ. കൂടാതെ ആഫ്രിക്കന്‍ യൂണിയനിലെ സെക്രട്ടറി ജനറല്‍ ഓഫ് സ്‌പെഷ്യല്‍ പ്രതിനിധി എന്ന നിലയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെനഗല്‍, മാലി, കേപ്പ് വെര്‍ദെ, ഗിനിയ-ബിസ്സാവ്, ഗാംബിയ, ഗിനിയ, ജിബൂത്തി തുടങ്ങിയ ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇവര്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്.ആഫ്രിക്കയിലെ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ സാല്‍വെ വര്‍ക്ക് സീവെയുടെ സ്ഥാനാരോഹണം പലമാറ്റങ്ങള്‍ക്കും കാരണമാകുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Top