“എല്ലാ പഴിയും ഇങ്ങോട്ട് ചാരണ്ട” തുറന്നടിച്ച് സഹിൻ ആന്റണി

കൊച്ചി: പ്രസ്‌ക്ലബിലെ കുടുംബ മേളയുമായി ബന്ധപ്പെട്ട് നടന്ന പണം തിരിമറിയില്‍ തനിക്കെതിരായ ആരോപണത്തിനതിരെ തുറന്നടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണി രംഗത്ത്. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇതാദ്യമായാണ് ട്വന്റി ഫോര്‍ ചാനലിലെ മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സഹിന്‍ പ്രതികരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിലിട്ട പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

2020 ലെ കുടുംബ മേളയ്ക്ക് സ്‌പോണ്‍സറെ കണ്ടെത്തിയ എനിക്ക് ഇപ്പോള്‍ കേള്‍ക്കേണ്ടി വരുന്നത് വലിയ പഴിയാണ്.കമ്മീഷനായി 20% സെക്രട്ടറി ശശികാന്താണ് എനിക്ക് വാഗ്ദാനം ചെയ്ത് നല്‍കിയത്. എന്നാല്‍ കമ്മീഷന്‍ വാങ്ങിയ എന്നെ സാമ്പത്തീക തിരിമറി നടത്തിയ ആളായി ചിത്രീകരിക്കാനാണ് നിലവിലെ സെക്രട്ടറി റെജി ശ്രമിക്കുന്നത്. മാത്രമല്ല പ്രസ് ക്ലബിന് 5 അക്കൗണ്ട് ഉണ്ടെന്നിരിക്കെ സ്വന്തം അകൗണ്ടില്‍ പണം വാങ്ങി വലിയ രീതിയില്‍ തിരിമറി നടത്തിയ മുന്‍ സെക്രട്ടറി ശശികാന്തിനെ രക്ഷപ്പെടുത്താനും റെജിയും സംഘങ്ങളും ശ്രമിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ തട്ടിപ്പ് നടത്തിയ ശശികാന്തിനെ സംരക്ഷിക്കുന്നത് കൊണ്ട് തട്ടിപ്പില്‍ ഇവര്‍ക്കും പങ്കുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. മാത്രമല്ല എനിക്കെതിരെ യാതൊരു അന്വേഷണവും നടത്താതേ….. പ്രാഥമിക അന്വേഷണത്തില്‍ ഞാന്‍ സാമ്പത്തീക തിരുമറി നടത്തിയതായി റെജി ആരോപിക്കുന്നു…. റെജി ആരെ രക്ഷിക്കാനാണ് എന്നെ കുഴപ്പക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പ്രസ് ക്ലബിന് കിട്ടേണ്ടിയിരുന്ന പണം തട്ടിയെടുത്ത ശശി കാന്തും കൂട്ടാളികളുമല്ലേ യഥാര്‍ത്ഥത്തില്‍ കുറ്റക്കാര്‍… പ്രസിഡന്റ് ഫിലിപ്പോസ് മാത്യൂവിനും ശശികാന്തിന്റെ തട്ടിപ്പില്‍ പങ്കുള്ളതായി ഞാന്‍ സംശയിക്കുന്നു. അതു കൊണ്ട് തന്നെ ഈ വിഷയത്തില്‍ പോലീസ് അന്വേഷണം അനിവാര്യമാണ്. എറണാകുളം പ്രസ് ക്ലബ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടിലെങ്കില്‍ ഞാന്‍ തന്നെ അന്വേഷണ ഏജന്‍സികളെ സമീപിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു.

എന്ന്,

സഹിന്‍ ആന്റണി

Top