‘Sahayak’ Posting a Punishment For Soldiers, Complains Jawan in New Video

ന്യൂഡല്‍ഹി:മേലധികാരികളുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന സംവിധാനത്തിനെതിരെ മറ്റൊരു ജവാന്‍ കൂടി രംഗത്ത്. സിന്ദവ് ജോഗിദാസ് എന്ന ജവാനാണ് സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ദേശീയ ചാനലായ ന്യൂസ് 18നു നല്‍കിയ അഭിമുഖത്തിലാണ് ജവാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാന്‍ താമസിച്ചതിന് ശിക്ഷയായി മേലധികാരികളുടെ വീട്ടുവേല ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് സിന്ദവ് ജോഗിദാസ് എന്ന ജവാന്‍ ഉന്നയിക്കുന്നത്.

‘പരാതി പറഞ്ഞതിന് എന്നെ ശിക്ഷിച്ചു. ജവാന്‍മാര്‍ മേലധികാരികളെ സേവിക്കേണ്ടി വരുന്ന ഒരേ ഒരു സേവനമേഖല സൈന്യമാണ്. സൈന്യം ഈ പരാതികളൊന്നും അംഗീകരിക്കില്ലെന്ന് എനിക്കറിയാം.’ ജോഗിദാസ് പറയുന്നു. തന്റെ ദുരിത ശമനത്തിനായി സൈന്യത്തിന്റെ വാട്‌സ് ആപ്പ് നമ്പറില്‍ പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും ജോഗിദാസ് പറയുന്നു.

മേലധികാരികളെ സേവിക്കാന്‍ തയാറാകാത്തതിനാല്‍ അവര്‍ തന്നെ പീഡിപ്പിക്കുകയാണ്. ഏഴുദിവസം താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്നെന്നുവെന്നും ജവാന്‍ വ്യക്തമാക്കി.

സംഭവം താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും പ്രതിരോധ മന്ത്രാലത്തെയും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ തന്നെ പട്ടാളകോടതിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ജോഗിദാസ് പറയുന്നു.

ജവാന്‍മാര്‍ക്ക് മോശം ഭക്ഷണവും സൗകര്യങ്ങളുമാണ് നല്‍കുന്നതെന്നും ജോഗിദാസ് പരാതിപ്പെട്ടിരുന്നു. പലതരത്തിലുള്ള പരാതികള്‍ മേലുദ്യോഗസ്ഥരോട് പറയുമ്പോള്‍ അവര്‍ പക വീട്ടുകയാണെന്ന് മറ്റൊരു ജവാനും വെളിപ്പെടുത്തി. നേരത്തെ മേലധികാരികളുടെ വീട്ടുജോലി ചെയ്യുന്ന സംവിധാനത്തിനെതിരെ സംസാരിച്ച മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
https://youtu.be/8CN4_DOHIp4

Top