സഹസ്രാര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മൈന്‍ഡ്കള്‍ച്ചര്‍ ; എനിയാഗ്രാം ഏകദിന ശില്പശാല

രോഗ്യം എന്നത് അവസ്ഥ മാത്രമല്ല മറിച്ച് സമ്പൂര്‍ണ്ണ ശാരീരിക, മാനസിക, സാമൂഹിക, ആത്മീയ സുസ്ഥിതിയാണ്. ലോകാരോഗ്യ സംഘടനയുടെ ഈ നിര്‍വചനം ഓരോ വ്യക്തിയിലും എത്തിക്കുവാനുള്ള പരിശ്രമഫലമാണ് സഹസ്രാര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മൈന്‍ഡ്കള്‍ച്ചര്‍.

അഷ്ടാംഗയോഗ പദ്ധതിയിലൂടെ വ്യക്തിയുടെ സമുദ്ധരണത്തിന് വഴിയൊരുക്കി ജീവിതശൈലി രോഗങ്ങളോട് വിടപറയാം. മാനസിക ഉല്ലാസം വീണ്ടെടുത്ത് യോഗയെ അറിയാന്‍ നിങ്ങളെ സഹായിക്കുന്നത് അന്താരാഷ്ട്ര അംഗീകാരമുള്ള യോഗാ അദ്ധ്യാപകരാണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി നമുക്ക് പ്രയത്‌നിക്കാം. ആ ഉദ്യമത്തിന്റെ ഉദ്ഘാടന വേളയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണ് സഹസ്രാര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗ & മൈന്‍ഡ്കള്‍ച്ചര്‍.

ജൂണ്‍ 21 വ്യാഴം രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ ഡോ: ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിലാണ് ഏകദിന ശില്പശാല നടക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ തന്നെ വിജ്ഞാനദാഹികളായ ആചാര്യന്‍മാര്‍ മനുഷ്യന്റെ വ്യത്യസ്തങ്ങളായ സ്വഭാവ സവിശേഷതകളെ കുറിച്ച് അറിയാന്‍ ആഴത്തില്‍ ശ്രമം നടത്തിയിരുന്നു. അത്തരത്തിലുള്ളതും ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ഏതെങ്കിലും ഒരു നമ്പറില്‍/വ്യക്തിത്വങ്ങളില്‍ പെടുത്തി അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ വിസ്മൃതിയിലാണ്ടു കിടക്കുന്ന ആസക്തികളും പ്രവണതകളും ഉദ്ദേശ്യങ്ങളും സാധ്യതകളും അനാവരണം ചെയ്യുന്ന രഹസ്യാത്മകത മുറ്റി നില്‍ക്കുന്ന ചലനാത്മകമായ ഒരു വിജ്ഞാനശാഖയാണ് എനിയാഗ്രാം.

ENNEAGRAM BROCHOUR1

ലോകത്തില്‍ ഒന്‍പതു തരത്തിലുള്ള പഴ്‌സണാലിറ്റികള്‍ ആണ് ഉള്ളത് എന്നും എങ്ങനെ എപ്പോള്‍ ഒരു മനുഷ്യന് സമുദ്ധരണം സംഭവിക്കണം എന്നതിനെക്കുറിച്ച് എനിയാഗ്രാം പ്രതിപാദിക്കുന്നു. എനിയാഗ്രാം ഒരു പേഴ്‌സണാലിറ്റി തിയറി മാത്രമല്ല അദ്ധ്യാത്മസാധനയെ സഹായിക്കുന്ന സ്വയം കണ്ടെത്തല്‍ കൂടിയാണ്.

ഇതിനു 3 ഘട്ടങ്ങള്‍:

1 ഉള്‍ക്കാഴ്ച നേടുക
2 ഈഗോയ്ക്ക് എതിരെയുള്ള തുറന്ന സമരം
3 ആത്മസംയമനം

സവിശേഷതകള്‍

നാം ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ ഒരു തിരിച്ചറിവ് ഇതിലൂടെ നമുക്ക് സാധിക്കുന്നു.

ഓരോ വ്യക്തികള്‍ക്കും അവരവരുടെ തന്നെ ഉപബോധത്തില്‍ നിന്നും ഉടലെടുക്കുന്ന വ്യത്യസ്തങ്ങളായ ചിന്തകളും, വികാരങ്ങളും, പെരുമാറ്റ രീതികളും ഉണ്ട്. അവയെ തിരിച്ചറിയാന്‍ പരിശ്രമിക്കുന്നതിലൂടെ തന്നെ ഇതുവരെ മനസ്സിലാക്കാന്‍ കഴിയാതിരുന്ന സ്വഭാവ സവിശേഷതകളെ കണ്ടെത്താന്‍ സാധിക്കുന്നു.

മറ്റുള്ളവരുടെ പ്രത്യേകതകള്‍ തിരിച്ചറിയുന്നതുവഴി കുടുംബത്തിലും ജോലിയിടങ്ങളിലും സമൂഹത്തിലും ശരിയായ കാഴ്ചപ്പാടോടുകൂടി ഉറച്ച ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ശാസ്ത്രം നമ്മെ സഹായിക്കുന്നു.

ആദ്ധ്യാത്മിക പ്രഭാഷകന്‍, ട്രയിനര്‍, കൗണ്‍സിലര്‍ എന്നീ നിലകളില്‍ തന്റെതായ ശൈലികൊണ്ട് ശ്രദ്ധേയനാണ് ഡോ: ശ്രീനാഥ് കാരയാട്ട്. കോഴിക്കോട് ജില്ലയില്‍ നന്മണ്ടയില്‍ കാരയാട്ട് ഇല്ലത്താണ് ജനനം .

2013 ല്‍ ബോംബയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര സയന്‍സ് കോണ്‍ഫ്രന്‍സില്‍ സയന്‍സ് ആന്റ് സ്പിരിച്ചാലിറ്റി എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2013 ഡിസംബര്‍ മാസം ഗര്‍ഭസംസക്കാരം എന്ന വിഷയത്തില്‍ യുനൈറ്റഡ് നേഷന്‍സ് ഇക്‌ണോമിക് ആന്റ് സോഷ്യോ കൗണ്‍സിലില്‍ നിന്നും ഡോക്ട്രറ്റ് ലഭിച്ചു അതോടൊപ്പം തന്നെ 193 രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് തന്റെ ആശയം പ്രചരിപ്പിക്കാനുള്ള അനുവാദവും ലഭിച്ചു.

2014ല്‍ മന:ശാസത്ര മേഘലയില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് പ്രതിഭ വ്യക്തി രത്‌ന പുരസ്‌ക്കാരത്തിന് അര്‍ഹനായി. ഭാരതീയ മന:ശാസ്ത്ര മേഘലയില്‍ അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അനവധി ഗ്രന്ഥങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെയും അദ്ദേഹം ഏവര്‍ക്കും പരിചിതനാണ്.

2014 ഏപ്രില്‍ മാസം കാനഡയില്‍ നടന്ന ലോക മന:ശാസ്ത്ര സമ്മേളനത്തിലേക്കും, നവംബറില്‍ പ്രാഗില്‍ നടന്ന ലോക ശാസത്ര സമ്മേളനത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹം ക്ഷണിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ 18 വര്‍ഷങ്ങളായി ഷോഡശ സംസ്‌ക്കാരങ്ങളെ പറ്റിയും അതുവഴി നല്ല തലമുറകളെ വാര്‍ത്തെടുക്കുന്നതിനെ പറ്റിയും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രഭാഷണങ്ങളും ശില്പശാലകളും നടത്തി അദ്ദേഹം നടത്തി വരുന്നുണ്ട്.

ഒരു ഹിപ്‌നോ തെറാപ്പിസ്റ്റ് കൂടിയായ ഇദ്ദേഹം ഇന്ത്യന്‍ കൗണ്‍സിലിംഗ് ആന്റ് തെറാപ്പിസ്റ്റ് അസോസിയേഷന്‍ , വൈദിക പരിഷത്ത്, ഭാരതീയ ധര്‍മ പ്രചാര സഭ കൂടാതെ NCPRT (National Center for Parenting Research and Training)എന്ന സംഘടനയില്‍ (മിഷന്‍ 2020) 2020 ആവുമ്പോഴേക്കും എല്ലാവര്‍ക്കും മാനസീക ആരോഗ്യം എന്ന ലക്ഷ്യം വെച്ച് കൊണ്ട് ശ്രേഷ്ഠ ലോകത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

Top