സഹൽ ഭാവിയിൽ ഇന്ത്യയുടെ പ്രധാന താരമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന് വലിയ ഭാവി ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഇവാൻ വുകമാനോവിച്. സഹലിനെ ഏതു പൊസിഷനിൽ കളിപ്പിക്കും എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഇവാൻ. സഹലിന് ഇന്ത്യൻ ദേശീയ ടീമിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രധാന താരമായി മാറാനുള്ള പൊട്ടൻഷ്യൽ ഉണ്ട് എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

സഹലിനും ലൂണയ്ക്കും കുറെ പൊസിഷനിൽ കളിക്കാൻ ഉള്ള കഴിവുണ്ട്. ഇരുവരെയും വ്യത്യസ്ത പൊസിഷനിൽ പരീക്ഷിക്കും എന്നും അദ്ദേഹം പറഞ്ഞു. ശരിയായ പൊസിഷനും ആദ്യ ഇലവനും പതിയെ കണ്ടെത്തും എന്നും ഇവാൻ പറയുന്നു. കഴിഞ്ഞ സീസണിൽ സഹൽ വിങ്ങുകളിൽ ആയിരുന്നു കൂടുതൽ സമയം കളിച്ചിരുന്നത്. താരത്തിന് കഴിഞ്ഞ സീസണിൽ അധികം നന്നായി കളിക്കാനും ആയിരുന്നില്ല.

Top