കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് സഹലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്

കൊച്ചി ; കളിക്കളത്തില്‍ ടീമിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് മലയാളി താരം സഹല്‍ അബ്ദുസമദെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷട്ടോരി. കൂടുതല്‍ പരിശീലനത്തിലൂടെ സഹലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷിക്കുന്നതായും ഷട്ടോരി വ്യക്തമാക്കി.

സഹൽ ഭാവനയുള്ള കളിക്കാരനാണെന്നും സഹലുമായി യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും ഷട്ടോരി പറഞ്ഞു.

ഐഎസ്‌എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ കണ്ണൂർ സ്വദേശി സഹൽ അബ്‌ദുൾ സമദ് ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനംകവർന്നിരുന്നു. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സഹലുമായുള്ള കരാർ നീട്ടിയതോടെ മധ്യനിരയിൽ ഇത്തവണയും ഇന്ത്യൻ ഓസിൽ പ്രധാന താരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ മത്സരങ്ങളിൽ പകരക്കാരനായാണ് പുതിയ കോച്ച് എൽകോ ഷട്ടോരി സഹലിനെ ഇറക്കിയത്.

Top