കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം: നടപടികൾ വേഗത്തിലാക്കി കശ്മീർ പോലീസ്

മ്മുകശ്മീരിലെ ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നടപടികൾ വേഗത്തിലാക്കി കശ്മീർ പോലീസ്. കേസിൽ പ്രതിയായ ഭീകരന്റെ വീട് കണ്ടുകെട്ടാനും കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാനും പോലീസ് നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഷോപ്പിയാനിൽ കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ച് കൊല്ലുന്നത്. 45കാരനായ സുനിൽ കുമാർ ഭട്ട് മരിക്കുകയും അദ്ദേഹത്തിന്റെ സഹോദരൻ പിന്റു കുമാർ ഭട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരും ആപ്പിൾ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് പൂഞ്ച് ജില്ലയിൽ ബിജെപി നേതാക്കളുടേയും പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.

ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്. സംഭവത്തിൽ പ്രതികരിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചിരുന്നു. കശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതരല്ലെന്ന് ഒവൈസി പറഞ്ഞു. പ്രധാനമന്ത്രി മോദി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും ഭരണവും വിജയിച്ചില്ല. കശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതരായിരിക്കുമെന്ന് പറഞ്ഞ് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. ഇതിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top