Saghavu

സിദ്ധാര്‍ഥ് ശിവയുടെ സംവിധാനത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘സഖാവി’ന് ആരാധകര്‍ ഒരുക്കിയ ‘കര്‍ട്ടന്‍ റെയ്‌സര്‍’ വീഡിയോ ഓണ്‍ലൈനില്‍ ഹിറ്റായി. ചുരുങ്ങിയ സമയംകൊണ്ട് അരലക്ഷത്തിലധികംപേര്‍ യു ട്യൂബില്‍ വീഡിയോ കണ്ടു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമുണ്ടാക്കി. രാഷ്ട്രീയപ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അവസാനഘട്ട പണിയിലാണ്. ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്ന നിവിന്‍ പോളിയുടെ പുതിയ ചിത്രവും ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Top