കുണ്ടന്നൂർ വൈറ്റില ഫ്ലൈ ഓവറുകളുടെ സുരക്ഷ പരിശോധന തുടരുന്നു

കൊച്ചി : വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ സുരക്ഷാ പരിശോധന അവസാന ഘട്ടത്തില്‍. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഉദ്ഘാടനം നിശ്ചയിക്കുക. പാലാരിവട്ടത്ത് നിന്ന് പാഠമുള്‍ക്കൊണ്ട് വൈറ്റിലയിലും കുണ്ടന്നൂരും പാലങ്ങളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയ ശേഷം ഉദ്ഘാടനം മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

വൈറ്റിലയിലെ പരിശോധനാ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. അപാകതകള്‍ ഉണ്ടെങ്കില്‍ കരാറുകാരന്‍ അതും പരിഹരിച്ച ശേഷമേ ഉദ്ഘാടനം നടക്കൂ. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ പഴി കേട്ടതോടെയാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കുണ്ടന്നൂരില്‍ ഭാരപരിശോധന നിര്‍മാണ കരാറിന്റെ ഭാഗമാക്കിയത്.

Top