സുരക്ഷിതമല്ലാത്ത യാത്ര ; ഇന്ത്യയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് 25 ശതമാനം പേര്‍ മാത്രം

ന്യൂഡൽഹി : ലോകത്തിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ.

ഇത്രയും സുരക്ഷിതമല്ലാത്ത യാത്ര ഇന്ത്യക്കാർ നടത്തുമ്പോൾ വെറും 25 ശതമാനം പേർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കുന്നത്. ബാക്കി 75 ശതമാനം വാഹന ഉടമകളും സീറ്റ് ബെൽറ്റ് ധരിക്കാറില്ല.

മാരുതി സുസുക്കി പ്രൈവറ്റ് ലിമിറ്റഡ് ആണ് പുതിയ കണക്കുകൾ പുറത്തിറക്കിയത്. ഇന്ത്യയിൽ സീറ്റ് ബെൽറ്റുകളുടെ ഉപയോഗം-2017 എന്നതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

17 നഗരങ്ങളിൽ നിന്നുള്ള 2,505 പേരെയാണ് സർവേ നടത്തിയത്. ഇതിൽ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഡ്രൈവർ, സഹ ഡ്രൈവർ, യാത്രക്കാർ ഉൾപ്പെടെ 25 ശതമാനം പേർ മാത്രമാണ് സീറ്റ് ബെൽറ്റ് ധരിക്കുന്നത്.

2016 ൽ കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം 1.5 ലക്ഷം റോഡ് അപകടങ്ങളിൽ ഉത്തർപ്രദേശിൽ നിന്ന് 19,000 പേരാണ് മരിച്ചത്. ഇതിൽ 48 ശതമാനം പേരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.

തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽ റോഡ് അപകടങ്ങളുടെ എണ്ണം കുറവാണെങ്കിലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാത്തതിനാലാണ് മരണ സംഖ്യ ഉണ്ടാകുന്നത്.

Top