സഫീറിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയെന്ന് എന്‍. ഷംസുദീന്‍ എംഎല്‍എ

safeer

തിരുവനന്തപുരം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയെന്ന് മണ്ണാര്‍ക്കാട്ട് എംഎല്‍എ എന്‍. ഷംസുദീന്‍. ആക്രമണത്തിനുശേഷം പ്രതികള്‍ ഓടിപ്പോയത് സിപിഐയുടെ ഓഫീസിലേക്കാണെന്നും ഷംസുദീന്‍ നിയമസഭയില്‍ ആരോപിച്ചു.

അതേസമയം തെളിവില്ലാതെ സഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി. ദിവാകരനും രംഗത്തുവന്നു. ഇതോടെ വിഷയത്തില്‍ രേഖകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കി.

Top