രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫയ്ക്ക് ഫുള്‍ എ പ്ലസ്

മലപ്പുറം: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയ മലപ്പുറം സ്വദേശിനി സഫയ്ക്ക് ഫുള്‍ എ പ്ലസ്. കഴിഞ്ഞ ദിവസമാണ് ഹയര്‍സെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സഫ.

സ്‌കൂള്‍ കെട്ടിടം ഉത്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ സഫ സോഷ്യല്‍ മീഡിയയിലെ മിന്നും താരമായിരുന്നു. ദേശീയ മാധ്യമങ്ങള്‍ പോലും സഫയുടെ പരിഭാഷ ഏറ്റെടുത്തിരുന്നു. സഫയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി അന്ന് വേദി വിട്ടത്.

Top