സാഫ് കപ്പ് ഫുട്‌ബോളില്‍ ഭൂട്ടാനെ തറപറ്റിച്ച് ഇന്ത്യന്‍ പെണ്‍പുലികള്‍ സെമിയില്‍

FOOTBALL

തിംഫു: പതിനഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ സാഫ് കപ്പ് ഫുട്‌ബോളില്‍ ആതിഥേയരായ ഭൂട്ടാനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ച് സെമി പ്രവേശം നേടി ഇന്ത്യന്‍ പെണ്‍കരുത്ത്.

ക്യാപ്റ്റന്‍ ശില്‍കി ദേവിയാണ് 58-ാം മിനിട്ടില്‍ ഇന്ത്യയുടെ വിജയഗോള്‍ നേടിയത്.

ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി പ്രവേശം.

ആഗസ്റ്റ് 16ന് നടക്കുന്ന സെമി ഫൈനലില്‍ ബംഗ്ലാദേശോ നേപ്പാളോ ആയിരിക്കും ഇന്ത്യയോട് ഏറ്റുമുട്ടുക.

Top