സെയ്ഫ്-കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍ സിനിമയിലേയ്ക്ക്; അരങ്ങേറ്റ ചിത്രം അമ്മയ്‌ക്കൊപ്പം

സെയ്ഫ് അലി ഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. കരീന കപൂര്‍ അഭിനയിക്കുന്ന ഗുഡ് ന്യൂസിലൂടെയാണ് തൈമൂറിന്റെ സിനിമയിലേയ്ക്കുള്ള എന്‍ട്രി

അക്ഷയ് കുമാറിനൊപ്പം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള സീനിലാണ് തൈമൂര്‍ എത്തുന്നത്. ബോളിവുഡ് നടി കൈറ അദ്വാനിയോടൊപ്പം തൈമൂര്‍ ഓടിക്കളിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു.ഗുഡ് ന്യൂസിന്റെ ചിത്രീകരണ വീഡിയോയായിരുന്നു ഇത്‌

View this post on Instagram

#kiaraadvani #actress

A post shared by CelebrityLife.Insta (@celebritylife.insta) on

അക്ഷയ് കുമാര്‍, കരീന കപൂര്‍, കൈറ അദ്വാനി തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ ആറിന് തിയറ്ററുകളിലെത്തും.

Top