ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു; സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ദ്വീപില്‍ താമസിക്കുന്നവര്‍ ആരും വികസനത്തിന് എതിരല്ല. വെറും രാഷ്ട്രീയ പശ്ചാത്തലം മാത്രമുള്ള ആളാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. നിയമനം തന്നെ ക്രമവിരുദ്ധമാണെന്നും തങ്ങള്‍ ആരോപിച്ചു.

ലക്ഷദ്വീപ് സമൂഹം സമരത്തിലാണ്. അവിടെ എന്തും ചെയ്യാമെന്നാണ് പ്രഫുല്‍ പട്ടേല്‍ വിചാരിക്കുന്നത്. അത് അനുവദിക്കാനാകില്ലെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Top