ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം ആഴ്‌സണലിനു ജയം.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോര്‍ഡിനെയും ലിവര്‍പൂള്‍ ടോട്ടനമിനെയും തോല്‍പ്പിച്ചു.
സാഡിയോ മാനേയുടെ ഇരട്ടഗോളുകളാണ് ടോട്ടനമിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. വാറ്റ്‌ഫോര്‍ഡിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും രണ്ട് ഗോളിന്റെ ജയമാണ് നേടിയത്.
യുവാന്‍ മാറ്റയും ആന്റണി മാര്‍ഷ്യലുമായിരുന്നു സ്‌കോറര്‍മാര്‍. ആഴ്‌സണലിന്റെ തിരിച്ചുവരവായിരുന്നു ലീഗിലെ മറ്റൊരു സവിശേഷത. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമാണ് ആഴ്‌സണല്‍ ഹള്‍സിറ്റിക്കെതിരെ ജയം കണ്ടത്. അലക്‌സി സാഞ്ചസിന്റെ ഇരട്ടഗോളാണ് ഗണ്ണേഴ്‌സിന് കരുത്തായത്.
ജയത്തോടെ ആഴ്‌സണല്‍ അന്പത് പോയിന്റുമായി ടോട്ടനമിനൊപ്പം രണ്ടാം സ്ഥാനത്തേക്ക് കയറി. ചെല്‍സിയാണ് ഒന്നാം സ്ഥാനത്ത്.