ഡ്രസ്സിംഗ് റൂമില്‍ ബയേണ്‍ താരങ്ങള്‍ തമ്മില്‍ കയ്യേറ്റം; സാനേയുടെ ചുണ്ട് തകര്‍ത്ത് സാദിയോ മാനെ

മ്യൂണിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ തോല്‍വിക്ക് പിന്നാലെ ബയേണ്‍ മ്യൂണിക്ക് ഡ്രസ്സിംഗ് റൂമില്‍ താരങ്ങള്‍ തമ്മില്‍ കയ്യേറ്റം. സാദിയോ മാനോയും ലിറോയ് സാനേയുമാണ് ഏറ്റുമുട്ടിയത്. അടിപിടിയില്‍ പരിക്കുപറ്റി സാനേയുടെ ചുണ്ട് മുറിഞ്ഞ് ചോരവന്നു. സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിനിടെയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ ഏറ്റുമുട്ടിയത്.

മ്യൂണിക്കില്‍ തിരിച്ചെത്തിയ ശേഷം മാനേ ടീം ബസ്സില്‍ യാത്ര ചെയ്യാതെ സ്വകാര്യ വാഹനത്തിലാണ് താമസ സ്ഥലത്തേക്ക് പോയത്. മാനേയ്‌ക്കെതിരെ സാനെ, ക്ലബ് മാനേജ്‌മെന്റിന് പരാതിനല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ബയേണ്‍ മ്യൂണിക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സീസണിലാണ് ലിവര്‍പൂള്‍ വീട്ട് മാനേ ബയേണിലെത്തിയത്. സിറ്റിക്കെതിരായ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റിരുന്നു.

അതേസമയം, ഇരുവരും ടീമിനൊപ്പം പരിശീന ക്യാംപില്‍ ചേര്‍ന്നു. ബയേണ്‍ ടീമംഗങ്ങള്‍ പരിശീലനം ചെയ്യുന്ന വീഡിയോയില്‍ ഇരുവരുമുണ്ടായിരുന്നു. എന്നാല്‍, പരിക്കിന് ശേഷം എയര്‍പോര്‍ട്ടിലെത്തിയ സാനേ ചുണ്ട് മറച്ചുപിടിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വീഡിയോ കാണാം…

Top