ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ നടപടി വേണമെന്ന് മധ്യപ്രദേശിലെ സാധ്വി സരസ്വതി

ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ നടപടി വേണമെന്ന് മധ്യപ്രദേശിലെ സാധ്വി സരസ്വതി.
‘ലവ് ജിഹാദില്‍നിന്ന’ സ്ത്രീകളെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്നും സാധ്വി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസിലടക്കം ആരോപണ വിധേയരായ സന്‍സ്ഥാ സന്‍സ്താന്റെ സഹോദര സംഘടനയായ ഹിന്ദു ജന ജാഗൃതി സമിതി ഗോവയില്‍ ആരംഭിച്ച നാലു ദിവസത്തെ അഖിലേന്ത്യാ ഹിന്ദു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

അഹിന്ദുക്കള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാത്തതല്ല, ഹിന്ദുക്കള്‍ ഹിന്ദു ആവാത്തതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാധ്വി സരസ്വതി പറഞ്ഞു.

മതേതര വാദികളുടെ പിടിയിലാണ് അവര്‍. ഈ മതേതരവാദികളെയാണ് ആദ്യം ആക്രമിക്കേണ്ടതെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.

Top