വലതു കാലില്‍ മത്സ്യകന്യകയുടെ ടാറ്റു അടിച്ച് സാധിക വേണുഗോപാല്‍

ടാറ്റു അടിക്കുന്നത് പലര്‍ക്കും ഇഷ്ടമുള്ളതാണ്. ഇപ്പോള്‍ ടാറ്റു അടിച്ചത് നടി സാധിക വേണുഗോപാല്‍ ആണ്. വലതു കാലിലാണ് രാധിക പച്ച അടിച്ചിരിക്കുന്നത്. താരം തന്നെയാണ് ടാറ്റു കുത്തിയ കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ഇതെന്റെ രണ്ടാം ടാറ്റു. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ ആദ്യ ടാറ്റു എന്റെ കുടുംബവുമായി ബന്ധപ്പെട്ടായിരുന്നു. ഇത്തവണത്തെ ടാറ്റു സ്വപ്നങ്ങളും ഫാന്റസിയും പാഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.’വിഡിയോ പങ്കുവച്ച് രാധിക കുറിച്ചു.

‘ക്രസന്റ്മൂണ്‍ ഡ്രീം ക്യാച്ചറില്‍ ഇരിക്കുന്ന ഒരു മത്സ്യകന്യക’ – മത്സ്യകന്യക സ്‌നേഹം, സൗന്ദര്യം, രഹസ്യം, പേരിടാത്ത ആത്മാവ്, സ്ത്രീത്വം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഡ്രീംകാച്ചര്‍ നെഗറ്റീവിറ്റി – ‘പേടിസ്വപ്നങ്ങള്‍’ – ഫില്‍ട്ടര്‍ ചെയ്യുകയും പോസിറ്റീവ് ചിന്തകള്‍ മാത്രം അവശേഷിപ്പിക്കുകയും ചെയ്യും – ‘നല്ല സ്വപ്‌നങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് സാധിക ടാറ്റു പങ്കുവച്ചത്.

https://www.instagram.com/p/B7Ss0QoJUT1/?utm_source=ig_web_copy_link

https://www.instagram.com/p/B7JjQjYpzPD/?utm_source=ig_web_copy_link

Top