തിരുവനന്തപുരത്ത് ഇരുന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചാല്‍ കേന്ദ്ര സഹായം ലഭിക്കില്ല: സദാനന്ദ ഗൗഡ

കോട്ടയം: തിരുവനന്തപുരത്ത് ഇരുന്ന് മുഖ്യമന്ത്രിയും സംഘവും വിമര്‍ശനം ഉന്നയിച്ചാല്‍ കേന്ദ്രത്തില്‍ നിന്ന് പ്രളയ ദുരിതാശ്വാസ സഹായം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

ഡല്‍ഹിയിലേക്ക് പ്രതിനിധി സംഘത്തെ അയച്ച് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വികസനം മുന്‍ നിര്‍ത്തിയാവും ബി.ജെ.പി പാലായില്‍ പ്രചാരണം നടത്തുകയെന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ സംസ്ഥാനം വിനിയോഗിക്കുന്നില്ലെന്നും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തിനുള്ള കേന്ദ്ര ഫണ്ട് പത്ത് ശതമാനം വര്‍ധിപ്പിച്ചെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ശബരിമലയും സുപ്രധാന വിഷയം തന്നെയാണ്. കേരളത്തിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വങ്ങള്‍ അതിനുവേണ്ടി പോരാട്ടം നടത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top