സഞ്ജയ് ദത്ത് -ആലിയ ഭട്ട് ചിത്രം ‘സടക് 2’ ട്രെയിലര്‍ കാണാം

ഞ്ജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സടക് 2ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 28ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യും.

1991ല്‍ പുറത്തിറങ്ങിയ സടക്കിന്റെ രണ്ടാം ഭാഗമാണിത്. സഞ്ജയ് ദത്തും പൂജ ഭട്ടുമാണ് സടക്കില്‍ കേന്ദ്രകഥാപാത്രങ്ങളായിരുന്നത്. മുകേഷ് ഭട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആലിയ ഭട്ടിന്റെ കാമുകനായാണ് ആദിത്യ റോയ് കപൂര്‍ വേഷമിടുന്നത്. രവി എന്ന ടാക്‌സി ഡ്രൈവറായാണ് സഞ്ജയ് ദത്ത് എത്തുന്നത്.

Top