പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ചിത്രം ‘സഡക് 2’ ഒടിടി റിലീസിങ്ങിനൊരുങ്ങുന്നു

ഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ചു ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു 1991-ല്‍ പുറത്തിറങ്ങിയ സഡക്. 29 കൊല്ലം മുമ്പിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ സഡക് 2 ‘ , തീയേറ്റര്‍ റിലീസിന് തയ്യാറെടുത്ത വേളയിലാണ് കോവിഡ് വ്യാപനവും ലോക്കഡൗണും സിനിമാ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയത്.

ഇപ്പോഴിതാ ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രണയകഥാ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ സിനിമ നിര്‍മ്മിക്കുന്നത് വിശേഷ് ഫിലിംസാണ്.

ഡിസ്നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘ സഡക് 2 ‘ന്റെ റീലീസ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. സഞ്ജയ് ദത്ത് ,പൂജാ ഭട്ട് ,ആലിയാ ഭട്ട് ,ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Top