കാര്‍ഷിക ബില്‍; പ്രതിഷേധവുമായി ശിരോമണി അകാലിദള്‍ രാഷ്ട്രപതിക്കരികില്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളും കാര്‍ഷിക ബില്ല് പാസ്സാക്കിയതിനെതിരെ പ്രതിഷേധമറിയിച്ചുകൊണ്ട് ശിരോമണി അകാലിദള്‍(എസ്എഡി) രാഷ്ട്രപതിയെ കണ്ടു. കാര്‍ഷിക ബില്ലിന് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ടുകൊണ്ടാണ് അകാലിദളിന്റെ പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടത്.

നിര്‍ബന്ധബുദ്ധിയോടെ പാര്‍ലമെന്റില്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലില്‍ ഒപ്പുവെക്കരുതെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം എസ്എഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതുസംബന്ധിച്ച് എസ്എഡി പ്രതിനിധി സംഘം രാഷ്ട്രപതിക്ക് വിശദമായ നിവേദനവും നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലമായി ബിജെപിയുടെ സഖ്യകക്ഷിയാണ് ശിരോമണി അകാലി ദള്‍. കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഹര്‍സിമ്രത്ത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് സെപ്റ്റംബര്‍ 17-ന് രാജിവച്ചിരുന്നു.

Top