പരാതിയുള്ള കളിക്കാരാണ് ടീമിന് പുറത്താകേണ്ടിയിരുന്നത് ; സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാക്കിയ അനില്‍ കുംബ്ലെയുടെ കഠിന നിലപാടുകളെ കളിക്കാര്‍ ചോദ്യം ചെയ്യുകയോ അതേക്കുറിച്ച് പരാതിപ്പെടുകയോ ചെയ്യുകയാണെങ്കില്‍ ആ കളിക്കാരാണ് ടീമിന് പുറത്താകേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

ഒന്നിലധികം ആളുകളുള്ള സംഘത്തില്‍ അഭിപ്രായ ഭിന്നതകള്‍ സാധാരണമാണ്. അനില്‍ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം എല്ലാ വിജയങ്ങളും ഇന്ത്യയുടെ കൂടെ നിന്നിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കുംബ്ലെ അത്രത്തോളം ദോഷം വിതച്ചുവെന്ന് കരുതുന്നില്ലന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

ടീമംഗങ്ങളോട് നിങ്ങളാര്‍ക്കും ഇന്ന് താത്പര്യമില്ലാത്തതിനാല്‍ ഇന്ന് പരിശീലനം വേണ്ടെന്നോ അല്ലെങ്കില്‍ അവധിയെടുത്ത് ഷോപ്പിങിന് പോയ്‌ക്കോളൂ എന്നോ പറയുന്ന നായകനെയാണ് ആവശ്യം.

കളിക്കാരുടെ ആവശ്യത്തിനനുസരിച്ച് ചലിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച താരങ്ങളിലൊരാളായ കുംബ്ലെയ്ക്ക് സംഭവിച്ചതു പോലെ അപമാനിതനായി പടിയിറങ്ങാന്‍ നിര്‍ബന്ധിതിതമാകാം എന്ന സന്ദേശമാണ് ഇതില്‍ നിന്ന് പുതിയ പരിശീലകന് ലഭിക്കുന്നത്. അത് തീര്‍ത്തും ദുഖകരമായ ഒരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.

Top