Sachin unveils Kerala Blasters team.

കൊച്ചി: മലയാളി ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊച്ചിയിലെത്തി.

ഐ.എസ്.എല്‍ മൂന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ സച്ചിന്‍ അവതരിപ്പിച്ചു.എല്ലാവര്‍ക്കും നമസ്‌കാരം പറഞ്ഞ് സച്ചിന്‍ സംസാരിച്ച് തുടങ്ങിയത്.

മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ ആരാധകര്‍ എപ്പോഴുമുണ്ടാകണമെന്നും സച്ചിന്‍ പറഞ്ഞു.

സച്ചിനോടൊപ്പം ടീമിന്റെ സഹഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമ്മഗഡ്ഡ, പ്രസാദ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ജഴ്‌സിയും സച്ചിന്‍ പരിചയപ്പെടുത്തി.

ഇനി ബ്ലാസ്റ്റേഴ്‌സ് വിദേശ പരിശീലനത്തിനായി തായ്‌ലന്‍ഡിലേക്ക് പറക്കും. കഴിഞ്ഞ സീസിണില്‍ വിദേശ പരിശീലനം നടത്താതിരുന്ന ഏക ടീമായ ബ്ലാസ്റ്റേഴ്‌സ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

തായ്‌ലന്‍ഡിലെ പ്രീമിയര്‍, ഒന്നാം ഡിവിഷന്‍ ടീമുകളുമായിട്ടായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് മത്സരിക്കുക. തായ് യൂത്ത് ടീമുമായും ബ്ലാസ്‌റ്റേഴ്‌സ് സൗഹൃദ മത്സരം കളിച്ചേക്കും.

രണ്ടാഴ്ച്ചത്തെ പരിശീലനത്തിനിടയില്‍ വിവിധ ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ ടീമിനെ സജ്ജമാക്കുകയെന്നതാണ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ലക്ഷ്യമിടുന്നത്. ഗോള്‍കീപ്പര്‍ ഗ്രഹാം സ്‌റ്റോക്കിന്റെ പരിചയസമ്പത്തും ഇന്ത്യന്‍ ടീമിന് ഗുണകരമാകും

Top