വിജയ് ഹസാരെ ടൂർണമെന്റിന് നാളെ തുടക്കം: കേരളത്തെ സച്ചിൻ നയിക്കും

ബെംഗളൂരു: വിജയ് ഹസാരെ ദേശീയ ഏകദിന ടൂർണമെന്റിന് നാളെ തുടക്കം. സച്ചിൻ ബേബി നയിക്കുന്ന കേരളം ആദ്യ മത്സരത്തിൽ ബെം,ഗളൂരൂ ആലൂർ സ്റ്റേഡിയത്തിൽ ഒഡീഷയെ നേരിടും. ആറു ടീമുകൾ വീതം ഉൾപ്പെടുന്ന അഞ്ച് എലീറ്റ് ഗ്രൂപ്പുകളും എട്ട് ടീമുകൾ ഉൾപ്പെട്ട പ്ലേറ്റ് ഗ്രൂപ്പിലുമായാണ് പ്രാഥമിക മത്സരങ്ങൾ.

മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തെ നയിച്ച സഞ്ജു സാംസണിന് പകരം സച്ചിൻ ബേബിയാകും കേരളത്തെ നയിക്കുക. പേസ് ബോളർമാരായ കെ.എം. ആസിഫ്, ബേസിൽ തമ്പി, ബാറ്റ്സ്മാൻ രോഹൻ പ്രേം തുടങ്ങിയവർ വിജയ് ഹസാരെ ടൂർണമെന്റിൽ ഇല്ല. അതേസമയം, വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പേസ് ബോളർ എസ്. ശ്രീശാന്ത് ടീമിലുണ്ട്.

 

 

Top