Sachin Tendulkar

Sachin-Tendulkar

ന്ത്യന്‍ പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിനെ ഒട്ടും വിലകുറച്ച് കാണരുതെന്ന് ടീം ഇന്ത്യയോട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓസ്‌ട്രേലിയ കരുത്തുറ്റ ടീം ആണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.ഓസീസ് താരങ്ങള്‍ക്കും ഇക്കാര്യം അറിയാം.

ഓസിസിനെതിരെ ടീം ഇന്ത്യ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയെ സ്വന്തം നാട്ടില്‍ നേരിടുക ഓസീസ് ടീമിന് പ്രയാസകരമായിരിക്കും.എങ്കിലും ഓസിസ് ടീമിനെ വില കുറച്ച് കാണരുത്. അതാണ് എല്ലാത്തവണയും കണ്ടിട്ടുള്ളതെന്നും സച്ചിന്‍ കൂട്ടിചേര്‍ത്തു.

ഫെബ്രുവരി 23 മുതലാണ് ഓസീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം. സ്റ്റീവന്‍ സ്മിത്തിന്റെ ടീമിനെതിരെ ഇന്ത്യ നാല് ടെസ്റ്റ് കളിക്കും.പൂണെയിലാണ് ആദ്യമത്സരം.

Top