ലോകകപ്പ്; ധോണി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

ഇംഗ്ലണ്ടില്‍ വെച്ച് നടക്കുന്ന 2019 ലോകകപ്പില്‍ എം.എസ് ധോണി അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങണമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍.

”ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോനി മികച്ച ഫോമിലാണ്. അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റു ചെയ്യണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍, രോഹിത്-ധവാന്‍ എന്നിവര്‍ ഓപ്പണിങ്ങിലും, കോഹ്ലി മൂന്നാമതും, നാലാമത് ആരായാലും ധോണി അഞ്ചാമനായി ഇറങ്ങണം” – സച്ചിന്‍ വ്യക്തമാക്കി.

കളിയുടെ വേഗം നിയന്ത്രിക്കാന്‍ സാധിക്കുന്ന കളിക്കാരനാണ്‌ താനെന്ന് ധോണി തെളിയിച്ചിട്ടുണ്ട്. അതുതന്നെയാണ് നിയന്ത്രിത ഓവര്‍ മത്സരങ്ങളില്‍ അദ്ദേഹത്തെ അപകടകാരിയാക്കുന്നത്.

ആറാമതായി ഹാര്‍ദിക് പാണ്ഡ്യയെ ബാറ്റിംഗിന് ഇറക്കണം. ഇതോടെ ധോനിക്ക് ഒരറ്റത്തു നിന്ന് ഇന്നിങ്സ് നിയന്ത്രിച്ച് അവസാനം വരെ നില്‍ക്കാനാകും. ഹാര്‍ദിക്കുമായി ചേര്‍ന്ന് അടിച്ചുകളിക്കാനും സാധിക്കും.

Top