ഐഎസ്എല്‍ പടയൊരുക്കം ; ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഐഎസ്എല്‍ ആരംഭത്തിന് മുന്നോടിയായി കേരളത്തിലെ ആരാധകരുടെ പിന്തുണ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തിരുവനന്തപുരത്ത്.

സര്‍ക്കാരിന്റെ പിന്തുണയോടൊപ്പം നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഐഎസ്എല്ലിനും കേരള ബ്ലാസ്‌റ്റേഴ്‌സിനും ഉണ്ടാകണമെന്ന് സച്ചിന്‍ അഭ്യര്‍ത്ഥിച്ചു.

സ്‌പെയിനില്‍ ഒരു മാസത്തോളമായി പരിശീലനം നടത്തുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചത്. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ടീം ഐഎസ്എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും.

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി ലോകോത്തര ബ്രാന്‍ഡായ അഡ്മിറലാണ് നിര്‍മ്മിക്കുന്നത്.

സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്‌സിയും ഇപ്പോള്‍ അഡ്മിറല്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ ബന്ധമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലേക്കും എത്തിച്ചിരിക്കുന്നത്.

Top