നിക്കോളാസ് പൂരനെ പ്രശംസിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരായ ജയത്തിന് പിന്നാലെ നിക്കോളാസ് പൂരനെ അഭിനന്ദിച്ച് എത്തുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഞ്ച് വിക്കറ്റ് ജയത്തിലേയ്ക്ക് ഡല്‍ഹിയെ എത്തിച്ചതില്‍ നിര്‍ണായകമായിരുന്നു പൂരന്റെ ഇന്നിംഗ്‌സ്.

പൂരന്റെ നില്‍പ്പും ബാക്ക്ലിഫ്റ്റും ജെ പി ഡുമിനിയെ ഓര്‍മിപ്പിക്കുന്നതാണെന്ന് സച്ചിന്‍ പറഞ്ഞു. പൂരന്റെ കരുത്ത് നിറച്ച ഷോട്ടുകള്‍, സ്റ്റാന്‍സും, ബാക്ക്ലിഫ്റ്റും എന്നെ ജെ പി ഡുമിനിയെ ഓര്‍മിപ്പിക്കുന്നു, ട്വിറ്ററില്‍ സച്ചിന്‍ കുറിച്ചു. ഡല്‍ഹിക്കെതിരെ 28 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്സും പറത്തി പൂരന്‍ 53 റണ്‍സ് ആണ് നേടിയത്.
ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും പൂരനും, മാക്സ്വെല്ലും ചേര്‍ന്ന് പഞ്ചാബിനെ താങ്ങി മുന്‍പോട്ട് കൊണ്ടുപോയി. സീസണിലെ 10 ഇന്നിങ്സില്‍ നിന്ന് 295 റണ്‍സ് ആണ് പൂരന്‍ ഇതുവരെ സ്‌കോര്‍ ചെയ്തത്. സ്ട്രൈക്ക്റേറ്റ് 180. 21 ഫോറും, 22 സിക്സും ഇതുവരെ നിക്കോളാസ് പൂരന്റെ ബാറ്റില്‍ നിന്ന് വന്നു.

ആറ് തുടര്‍ തോല്‍വികളില്‍ നിന്ന് വിജയ വഴിയിലേക്ക് തിരികെ എത്തിയ പഞ്ചാബ് ഇപ്പോള്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. 10 കളിയില്‍ നിന്ന് നാല് കളികളിലാണ് പഞ്ചാബ് ജയം പിടിച്ചത്. ശനിയാഴ്ച ഹൈദരാബാദിന് എതിരെയാണ് പഞ്ചാബിന്റെ അടുത്ത കളി.

Top