ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ ഉണ്ടാക്കരുത്; മുന്നറിയിപ്പുമായി ക്രിക്കറ്റ് ഇതിഹാസം

മുംബൈ: വൈറസ് ബാധയുള്ളവരെ സമൂഹത്തില്‍നിന്ന് പുറന്തള്ളരുതെന്ന് അഭ്യര്‍ഥിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി സച്ചിന്റെ രംഗപ്രവേശം. വൈറസ് വ്യാപനത്തിനെതിരെ തീര്‍ച്ചയായും മുന്‍കരുതലെടുത്തേ തീരൂ. പക്ഷേ, ആര്‍ക്കും വേണ്ടാത്തവരെന്ന തോന്നല്‍ അവരില്‍ സൃഷ്ടിക്കരുതെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു.

കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്ക് സമ്പൂര്‍ണ ശ്രദ്ധയും പരിപാലനയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള ധാര്‍മിക ബാധ്യത നമുക്കെല്ലാവര്‍ക്കുമുണ്ട്. സാമൂഹിക അകലം പാലിക്കുമ്പോഴും അവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരസ്പരം പിന്തുണയ്ക്കുന്നതിലൂടെ മാത്രമേ കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ നമുക്കു വിജയം നേടാനാകൂ’ സച്ചിന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. 50 ലക്ഷം രൂപയാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് സച്ചിന്‍ സംഭാവന നല്‍കിയത്.

Top