സ്‌കോട്‌ലാന്‍ഡ് ടീമിനെ അനുമോദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍

Sachin-Tendulkar

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ചരിത്ര വിജയം സ്വന്തമാക്കിയ സ്‌കോട്‌ലാന്‍ഡ് ടീമിനെ അനുമോദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സച്ചിന്‍ ടീമിനെ അഭിനന്ദനമറിയിച്ചത്.

അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്, സ്‌കോട്‌ലാന്‍ഡ് പോലുള്ള പുതിയ പ്രതിഭകള്‍ സീനിയര്‍ ടീമുകളെ തറ പറ്റിക്കുന്നത് ക്രിക്കറ്റിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള സൂചനയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ ടീമുകള്‍ക്കെതിരെ സ്ഥിരമായി കളിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

Top