ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഇന്ന് പിറന്നാള്‍

sachin-r-tendulkar

തിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് പിറന്നാള്‍ മധുരം. 1973 ഏപ്രില്‍ 24 ന് മുബൈയിലാണ് സച്ചിന്‍ ജനിച്ചത്. 16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013ലാണ് കരിയറില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം സ്വന്തമാക്കിയ പല റെക്കോഡുകളും ഇന്നും ആരും മറികടന്നിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് അദ്ദേഹം . 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു സച്ചിന്‍.

കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Top